ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വർദ്ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്‌റുമായ കെ. സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടമൽസരത്തിന്റെ ലോകത്ത് മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് മോട്ടിവേഷനുകൾ. നിരന്തരമായി മോട്ടിവേഷനുകൾ കേൾക്കുന്നതും വായിക്കുന്നതുമൊക്കെ വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കും. മലയാളം പോഡ്കാസ്റ്റായും പുസ്തകമായും പ്രചാരം നേടിയ വിജയമന്ത്രങ്ങൾ മലയാളി സമൂഹത്തിന് ഒരു മുതൽ കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങിറേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി.ഹംസ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ ,അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ കെ.പി. ഫാസിൽ അബ്ദുൽ ഹമീദ്, സ്റ്റാർ ടെക് മാനേജിങ് ഡയറക്ടടർ ഷജീർ പുറായിൽ, കെയർ ആൻ ക്യൂവർ മാനേജിങ് ഡയറക്ടർ ഇ.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണൽ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തിൽ മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്‌ളിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്.ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ക്യൂ.എഫ്. എം. ഹെഡ് ഓഫ് മാർക്കറ്റിങ് & കോർപറേറ്റ് റിലേഷൻ നൗഫൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു