- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച്ച മുതൽ നാല് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിങ്; ബലി പെരുന്നാൾ ദിനങ്ങളിലെ മെട്രോ ട്രാം സർവ്വീസുകളുടെ സമയക്രമത്തിലും മാറ്റം
ദുബൈ: ബലി പെരുന്നാൾ പ്രമാണിച്ച് ദുബൈയിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ് അനുവദിക്കും. ജൂലൈ 19 മുതൽ 22 വരെയായിരിക്കും (ദുൽഹജ്ജ് 9 മുതൽ 12 വരെ) സൗജന്യ പാർക്കിങ് ലഭ്യമാവുക. അതേസമയം ബഹുനില പാർക്കിങ് ടെർമിനലുകളിൽ നേരത്തെയുണ്ടായിരുന്ന പോലെ പാർക്കിങ് ഫീസ് ഈടാക്കും.
മെട്രോ, ട്രാം ബലി പെരുന്നാൾ സമയക്രമങ്ങൾ അറിയാം
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ദുബായ് മെട്രോയുടെയും ട്രാം സർവീസിന്റെയും സമയക്രമങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.
ദുബായ് മെട്രോ സമയക്രമങ്ങൾ
ജൂലൈ 19 തിങ്കൾ മുതൽ ജൂലൈ 22 വ്യാഴം വരെ മെട്രോ രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.
ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും
ജൂലൈ 24 ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 മണി വരെയും പ്രവർത്തിക്കും.
ദുബായ് ട്രാം സമയക്രമങ്ങൾ
ജൂലൈ 19 തിങ്കൾ മുതൽ ജൂലൈ 22 വ്യാഴം വരെ ട്രാം രാവിലെ 6 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.ജൂലൈ 23 വെള്ളിയാഴ്ച ട്രാം രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും ജൂലൈ 24 ശനിയാഴ്ച രാവിലെ 6 മുതൽ അർദ്ധരാത്രി 12 മണി വരെയും പ്രവർത്തിക്കും.
ദുബായിലെ വാഹന പരിശോധന കേന്ദ്രങ്ങളും ആർടിഎ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ജൂലൈ 19 മുതൽ 22 വരെ അടച്ചിരിക്കുമെന്നും ആർടിഎ അറിയിച്ചു.
പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവർ കോവിഡ് സുരക്ഷാ നടപടികൾ പാലിക്കണമെന്നും മുന്നോട്ടുള്ള യാത്രകൾ ആസൂത്രണം ചെയ്യാനും തിരക്കും കാലതാമസവും ഒഴിവാക്കാൻ നേരത്തെ സ്റ്റേഷനുകളിൽ എത്തിച്ചേരാനും ആർടിഎ അഭ്യർത്ഥിച്ചു.
അറഫാ ദിനവും ബലി പെരുന്നാളും പ്രമാണിച്ച് യുഎഇയിൽ അടുത്തയാഴ്ച നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആറ് ദിവസത്തെ അവധി ലഭിക്കും.