- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്കാ മർത്തോമാ ഭദ്രാസന സേവികാസംഘം മീറ്റിങ് ജൂലൈ 17ന്
ന്യുയോർക്ക് : നോർത്ത് അമേരിക്കാ യൂറോപ്പ് - ഭദ്രാസന മർത്തോമാ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17ന് സൂം വഴി പ്രത്യേക പ്രാർത്ഥനായോഗം നടത്തുന്നു. രാവിലെ ന്യുയോർക്ക് സമയം 10 മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
മർത്തോമാ ഭദ്രാസന സേവികാ സംഘത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട കരോൾട്ടൺ മാർത്തോമാ ചർച്ചിന്റെയും, ഡാലസ് സെന്റ് പോൾസ് ചർച്ചിന്റെയും ചുമതല വഹിക്കുന്ന റവ. തോമസ് മാത്യു ആണ് മുഖ്യ സന്ദേശം നൽകുന്നത്. ഭദ്രാസനത്തിലെ എല്ലാ സേവികാ സംഘാംഗങ്ങളും പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി സുമ ചാക്കോ (ഫിലാഡൽഫിയ മർത്തോമാ ചർച്ച്) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : suprume676@aol.com
സൂം ലിങ്ക് :
https//us02web.zoom.us/i/5163773311
മീറ്റിങ് ഐഡി - 5163773311
Next Story