തൃപ്പൂണിത്തുറ. വിലക്കയറ്റം തടയുക, പെട്രോൾ - ഡീസൽ - പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, സൗജന്യ വാക്‌സിനേഷൻ പൂർത്തീകരിച്ച് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുക, യു.എ.പി.എ ചുമത്തി തുറുങ്കിലടച്ചിരിക്കുന്ന എല്ലാ സാമൂഹ്യ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയ ഡിമാന്റുയർത്തി എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയുടെ വനിതാ വിഭാഗമായ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന (എ.ഐ.എം.എസ്.എസ്) ജൂലൈ 13 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു.

സംസ്ഥാന - ജില്ല - പ്രാദേശിക തലങ്ങളിൽ വനിതാ പ്രവർത്തകർ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന-ജില്ലാ നേതാക്കളായ ഷൈലാ കെ.ജോൺ, മിനി.കെ. ഫിലിപ്പ്, സൗഭാഗ്യകുമാരി , കെ.എം. ബീവി, കെ.കെ.ശോഭ, എം.കെ.ഉഷ, റജീന അസീസ്,കെ.എൻ.രാജി,എംപി.സുധ, എ.ജി.ലസിത,ജ്യോതിലക്ഷ്മി, കാഞ്ചന വല്ലി, ബിന്ദു ബി.പി തുടങ്ങിയവർ നേതൃത്വം നൽകി.