വംബറിലെ എല്ലാ പ്രവർത്തി ദിവസങ്ങളിലും മാർക്ക് സക്കർബർഗ് ഫേസ്‌ബുക്കിലെ തന്റെ ഓഹരികൾ അല്പാല്പമായി വിറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2.8 ബില്ല്യൺ ഡോളർ വിലവരുന്ന 9.4 മില്ല്യൺ ഓഹരികളാണ് കഴിഞ്ഞവർഷം സർക്കർബർഗ് വിറ്റഴിച്ചത്. 2012 മെയ്‌ മാസത്തിൽ ഫേസ്‌ബുക്ക് പബ്ലിക് കമ്പനി ആകുമ്പോൾ മാർക്ക് സക്കർബർഗിന് അതിൽ 28 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ 14 ശതമാനമായി കുറഞ്ഞു എന്നാണ് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞവർഷം തന്റെ ഓഹരികൾ വിറ്റഴിച്ചതിലൂടെ 2.1 ബില്ല്യൺ ഡോളറാണ് സക്കർബർഗിന് ലഭിച്ചത്. അടുത്തകാലത്ത് ഓഹരികൾ വിറ്റഴിച്ചതിലൂടെ നികുതിക്ക് ശേഷം 200 മില്ല്യൺ ഡോളറും ലഭിച്ചു. തന്റെ ഭാര്യ പ്രിസില്ല ചാനുമൊത്ത് സക്കർബർഗ് രൂപീകരിച്ച ചാൻ സുക്കർബർഗ് ഇനീഷിയേറ്റീവ് എന്ന ജീവകാര്യൂണ്യ സംഘടന, 2012 മുതൽ 15 ബില്ല്യൺ ഡോളർമൂല്യമുള്ള 132 മില്ല്യൺ ഓഹരികൾ വിറ്റതായും ഫോബ്സ് പറയുന്നു. തങ്ങളുടെ ഓഹരികളിൽ 99 ശതമാനവും തങ്ങളുടെ ജീവിതകാലത്തു തന്നെ വിറ്റഴിച്ച് ആ പണം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും രോഗ ചികിത്സയ്ക്കുമായി ചെലവഴിക്കാൻ തീരുമാനിച്ചതായി സക്കർബർഗും ചാനും തങ്ങളുടെ മകൾക്ക് കത്തെഴുതിയ 2016 ന് ശേഷം ഇവർ ഓഹരികൾ ക്രമമായി വിറ്റഴിക്കുകയായിരുന്നു.

2018 ൽ 5.3 ബില്ല്യൺ വിലയുള്ള ഓഹരികളാണ് സക്കർബർഗ് വിറ്റഴിച്ചത്. പിന്നീട് നവംബർ 2019-ൽ ഓഹരികൾ വിൽക്കുന്നത് അദ്ദേഹം നിർത്തിൽ പിന്നീട് 2020 നവംബർ 9 നാണ് വീണ്ടും ഓഹരികൾ വിൽക്കാൻ ആരംഭിച്ചത്. നിലവിൽ 127 ബില്ല്യൺ ഡോളറിന്റെ ആസ്തിയുള്ള സക്കർബർഗ് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്. നേരത്തെ ആമസോൺ ഉടമ ജെഫ് ബെസോസും ഏകദേശം 500 മില്യൺ വിലയുള്ള ആമസോൺ ഷെയറുകൾ വിറ്റിരുന്നു. ഇതോടെ കമ്പനിയിലെ തന്റെ ഓഹരി 42 ശതമാനത്തിൽ നിന്നും 24 ശതമാനമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജൂണിൽ ആമസോണിന്റെ സി ഇ ഒ എന്ന നിലയിൽ വിരമിച്ച ബെസോസ് തന്റെ മുൻഭാര്യയ്ക്ക് തന്റെ ഒഹരികളുടെ നാലിലൊന്ന് നൽകിയിരുന്നു. ഫോബ്സിന്റെ കണക്കുകൾ പ്രകാരം സക്കർബർഗിന്റെ ആസ്തിയുടെ 98 ശതമാനവും ഇപ്പോഴും ഫേസ്‌ബുക്ക് സ്റ്റോക്കിൽ തന്നെയാണ്. അതുകൂടാതെ 200 മില്ല്യൺ ഡോളറിന്റെ റിയൽ എസ്റ്റേറ്റ്‌നിക്ഷേപവും ഇദ്ദേഹത്തിനുണ്ട്.

കാലിഫോർണിയയിലെ പാലോ ആൾട്ടോയിലും ലേക്ക് ടഹോയയിലും അതുപോലെ ഹവായിലുമാണ് സക്കർബർഗിന് പ്രധാനമായും റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളത്. അടുത്തകാലത്ത് നിരവധി ക്രമക്കേടുകളുടെ പേരിൽആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഫേസ്‌ബുക്കിന്റെ ഓഹരിമൂല്യം കുതിച്ചുയരുക തന്നെയാണ്.