ദോഹ : ഖത്തറിൽ വിസ ഓൺ അറെവൈൽ സംവിധാനം അടക്കം പുനരാരംഭിച്ചതോടെ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളഉമായി അധികൃതർ. ഖത്തറിലെ ത്തുന്ന ഇന്ത്യക്കാർ ഇനി മുതല് മെഡിക്കൽ ഇന്ഷൂറൻസ് കൈവശം വച്ചിരിക്കണമെന്ന് എയർലൈന് വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ എയര്‌ലൈൻ കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ടു സിവിൽ ഏവിയേഷന് അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. മെഡിക്കൽ ഇൻഷ്വറൻസിനൊപ്പം ഫാമിലി വിസിറ്റ് വിസ അല്ലെങ്കിൽ പേഴ്‌സണൽ വിസിറ്റ് വിസആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്ട്ട്, മൂന്ന് മാസത്തെ കാലാവധിയുള്ള റിട്ടേണ് ടിക്കറ്റ്, വാക്‌സിനേഷന് പൂര്ത്തീകരിച്ച സര്ട്ടിഫിക്കറ്റ്
ഇഹ്തിറസ്സ് ആപ്പ് രജിസ്‌ട്രേഷന്, നെഗറ്റീവ് പി.സി.ആര് ടെസ്റ്റ്, എന്നിവയും കരുതിയിരിക്കണം.