മാനിൽ ഇന്ന് മുതൽ സായാഹ്ന ലോക്ഡൗൺ ഇന്ന് മുതൽ നിലവിൽ വരും. വകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം സഞ്ചാരവിലക്കും പ്രാബല്ല്യത്തിലുണ്ടാകും. ഒമാനിൽ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗൺ പ്രാബല്ല്യത്തിലുണ്ടാവുക. ഇതിൽ പെരുന്നാൾ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂർണ അടച്ചിടലായിരിക്കും.

ബലിപ്പെരുന്നാൾ പ്രാർത്ഥനകൾക്കും പരമ്പരാഗത പെരുന്നാൾ ചന്തകൾക്കും സുപ്രീം കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാൾ അവധി ദിവസങ്ങളിൽ പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് വിമാനയാത്രക്കാർക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്‌സ് കമ്പനി അറിയിച്ചു. യാത്രാ രേഖകൾ കാണിച്ചാൽ മതിയാകും.