ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷത്തിലധികമായി തുടരുന്ന അമേരിക്കൻ സേനയെ പൂർണ്ണമായും പിൻവലിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്. സേനാ പിന്മാറ്റം അമേരിക്കൻ സൈന്യത്തെ പ്രോത്സാഹിപ്പിച്ച അഫ്ഗാൻ ഭരണകൂടത്തിനും, നിരപരാധികളായ ജനങ്ങൾക്കും വലിയ അപകടം വരുത്തിവയ്ക്കുമെന്ന് ബുഷ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ- നാറ്റോ സൈനീക പിന്മാറ്റം അവിശ്വസനിയമാണെന്ന് ബുഷ് പറഞ്ഞു. സേനാ പിന്മാറ്റത്തിനുശേഷം അഫ്ഗാനിൽ സംഭവിക്കുവാൻ സാധ്യതയുള്ള അക്രമങ്ങളെ എങ്ങനെ അമർച്ച ചെയ്യുവാൻ കഴിയുമെന്ന് വിശദീകരിക്കാതെയുള്ള, ബൈഡന്റെ തീരുമാനം അഫ്ഗാന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ നിന്നും വിട്ടു നിന്നതിനുശേഷം രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളൊന്നും കാര്യമായി നടത്താത്ത ബുഷിന്റെ പ്രസ്താവന വളരെ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

2001 ഒക്ടോബറിലാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം നിയന്ത്രണമേറ്റെടുക്കുന്നത്. 'ഗ്ലോബൽ വാർ ഓൺ ടെറർ' ബുഷ് തുടങ്ങി വച്ചത് 800,000 പേരുടെ ജീവനാണ് അപഹരിച്ചത് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റ് ഖജനാവിൽ നിന്നും 6.4 ട്രില്യൺ ഡോളറാണ് ഇതിനു വേണ്ടി ചിലവഴിച്ചിട്ടുള്ളത് ബുഷ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണിതെന്ന് ലോകരാഷ്ട്രങ്ങൾ പോലും വിലയിരുത്തുന്നത്