- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മയക്കു മരുന്ന് മരണം : അമേരിക്കയിൽ റിക്കാർഡ് വർദ്ധന സി.ഡി.സി
വാഷിങ്ടൻ ഡി.സി : അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇതുവരെ രേഖപ്പെടുത്തിയതിനേക്കാൾ റെക്കാർഡ് വർധനവാണ് 2020 ൽ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് ഹെൽത്ത് കമ്മീഷനർ ഡോ. രാഹുൽ ഗുപ്ത ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ൽ ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലം മരണം 72151 ആയിരുന്നത് ഏകദേശം മുപ്പതു ശതമാനം വർധിച്ചു, 2020 ൽ 93000 ആയി. സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് കൂടുതൽ. കൊക്കെയ്ൻ മരണവും 2020 ൽ വർധിച്ചിട്ടുണ്ട്. വേദന സംഹാരികളും മരണത്തിന് കാരണമായിട്ടുണ്ട്.
1999 നുശേഷം 12 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് ഡയറക്ടർ ഡോ. നോറ വോൾ കൗ പറഞ്ഞു.
കോവിഡ് 19 വ്യാപനം അമേരിക്കൻ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘർഷം വർധിച്ചതായിരിക്കാം ഡ്രഗ് ഓവർ ഡോസിന് കാരണമെന്നാണു കരുതുന്നത്. പാൻഡെമിക് വ്യാപനം കുറയുന്നതോടെ ഓവർഡോസ് വിഷയം കാര്യമായി ഫോക്കസ് ചെയ്യേണ്ടി വരുമെന്നും ജോണ് ഹോപ്കിൻസ് വൈസ് ഡീൻ ഓഫ് പബ്ലിക് ഹെൽത്ത് സർവീസ് ഡോ.ജോഷ്വ പറഞ്ഞു . രോഗികൾക്ക് അമിത വേദന സംഹാരികൾ കുറിച്ച് നൽകുന്ന ഡോക്ടർമാർക്കും ഇതിൽ സുപ്രധാന പാഞ്ഞുണ്ടെന്ന് ഡോ.ജോഷ്വ പറഞ്ഞു