- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് സഭയുടെ ഹോളി ട്രിനിറ്റി ആശ്രമം മുൻ സുപ്പീരിയർ; പരുമല സെമിനാരി മുൻ മാനേജർ: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഔഗേൻ റമ്പാന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

റാന്നി: ഓർത്തഡോക്‌സ് സഭയുടെ ഹോളി ട്രിനിറ്റി ആശ്രമം മുൻ സുപ്പീരിയറും പരുമല സെമിനാരി മുൻ മാനേജരുമായിരുന്ന ഔഗേൻ റമ്പാന്റെ (61) സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ആശ്രമം സെമിത്തേരിയിലാണ് സംസ്‌ക്കാര ചടങ്ങുകൾ.
ഒരു വർഷമായി പരുമല ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിരുന്നു. ഇന്നലെ പരുമലയ്ക്കു പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
മൃതദേഹം ഇന്നലെ മാതൃഇടവകയായ ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ പൊതുദർശനത്തിനു വച്ചശേഷം ആശ്രമം ചാപ്പലിൽ എത്തിച്ചു. തിരുവനന്തപുരം, തുമ്പമൺ ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിൽ വികാരിയായിരുന്നു. തിരുവനന്തപുരം ഉള്ളൂർ അരമന മാനേജരായും ഇടുക്കി ഭദ്രാസന അഡ്‌മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓമല്ലൂർ വടക്കേടത്ത് മുളമൂട്ടിൽ പരേതനായ സ്‌കറിയാ കുട്ടിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോൺ സ്‌കറിയ, മേരിക്കുട്ടി ജോർജ്, പരേതനായ ടി.എസ്.ചെറിയാൻ.

