- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം പണം തട്ടി; ഡോക്ടറുടെ പരാതിയിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: ഡോക്ടറായ യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഡോക്ടറെ പീഡിപ്പിച്ച ഇയാൾ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ഒടുവിൽ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു.
24കാരിയായ ഡോക്ടറെ പീഡിപ്പിച്ച കേസിൽ 25കാരനായ ഇൻഡോർ സ്വദേശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയും യുവതിയും രണ്ട് വർഷത്തോളം സുഹൃത്തുക്കളായിരുന്നു. ഒരു പാർട്ടി നൽകാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവാവ് ഡോക്ടറെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാനായി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു.
വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കാൻ പലതവണയായി യുവാവ് ഡോക്ടറിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവശേഷം ഇൻഡോറിലേക്ക് മടങ്ങിയ യുവാവ് പിന്നീട് പണം ആവശ്യപ്പെട്ടും യുവതിയെ പീഡിപ്പിക്കാനും ഇടയ്ക്കിടെ ഭോപ്പാലിലേക്ക് വരുമായിരുന്നു.
ഈ അടുത്ത് ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് മനസ്സിലാക്കിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ ഐ.പി.സി സെക്ഷൻ 376 പ്രകാരം കേസെടുത്തതായി പിപ്ലാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചെയിൻ സിങ് പറഞ്ഞു. യുവാവിന് പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് ഡീറ്റെയിൽസും യുവതി പൊലീസിന് കൈമാറി. പണം തട്ടിയ കേസിൽ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.