- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' ടീം പത്തനംതിട്ട'; അമ്മയുടെ കൈ പിടിച്ചു നിൽക്കുന്ന കുഞ്ഞ് മൽഹാറിന്റെ ചിത്രം പങ്കുവെച്ച് ശബരീനാഥൻ
പത്തനംതിട്ട ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റിരിക്കുകയാണ് ഐ എ എസ് ഉദ്യോഗസ്ഥയായ ഡോ. ദിവ്യ എസ്. അയ്യർ. മുൻ എംഎൽഎ കെ എസ് ശബരീനാഥന്റേ ഭാര്യയാണ് ദിവ്യ എസ് അയ്യർ. ഇരുവരുടേയും മകനായ മൽഹാറും സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതനാണ്. സോഷ്യൽ മീഡിയയിലൂടെ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരീനാഥൻ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൻ മൽഹാറിന്റേയും ദിവ്യ എസ്. അയ്യരുടേയും ഒരു മനോഹരമായ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംത്തിട്ട ജില്ലയുടെ പുതിയ കലക്ടറായി ഡോ. ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. അമ്മയുടെ കൈപിടിച്ച് നിൽക്കുന്ന മൽഹാറിന്റെ ചിത്രത്തിന് 'ടീം പത്തനംത്തിട്ട;'. എന്ന അടിക്കുറിപ്പാണ് അദ്ദേഹം നൽകിയത്. ശബരീനാഥൻ പങ്കുവെച്ച അമ്മയുടേയും മകന്റേയും ചിത്രത്തിന് നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.
മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ഈ കുഞ്ഞാവയുടെ പേര്. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. മകനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ ഇവർ പങ്കുവയ്ക്കാറുണ്ട്.
മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലയുടെ 36-ാം കലക്ടറായി ദിവ്യ എസ്.അയ്യർ സ്ഥാനമേറ്റത്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എംബിബിഎസ് ഡോക്ടറുമാണ്.