- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ഞായറാഴ്ച ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ഫോമാ എന്ന അഭിമാന പ്രസ്ഥാനത്തിന്റെ നെടുംതൂണായി എന്നും നിലകൊള്ളുന്ന ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ജൂലൈ 18 നു ഞായറാഴ്ച (നാളെ) ന്യൂജേഴ്സിയിൽ അരങ്ങേറും.
ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് 243 ഓക്ക് ട്രീ അവന്യുവിലുള്ള അമേരിക്കൻ ലെഗിയോൺ ഹാളിൽ ചേരുന്ന യോഗത്തിൽ ( American Legion - 243 Oak South Plain Field , New Jersey 07080) ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉൾപ്പടെയുള്ള ഫോമയുടെ സമുന്നതരായ സാരഥികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വിമൻസ് ഫോറം, യൂത്ത് ഫോറം, ബിസ്സിനസ്സ് ഫോറം സ്കോളർഷിപ്പ് പ്രോഗ്രാം, ചാരിറ്റി & ഹെൽപ്പിങ് ഹാൻഡ് എന്നിവയുടെ കിക്കോഫും തദവസരത്തിൽ നടക്കും. ഒപ്പം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി രാത്രി 8 മണിക്ക് പരിപാടികൾ അവസാനിക്കും .
കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് (റീജിയണൽ വൈസ് പ്രസിഡന്റ്) - 9143491559 , അനു സ്കറിയ (നാഷണൽ കമ്മറ്റി മെമ്പർ) - 2674962423 , മനോജ് വർഗീസ് (നാഷണൽ കമ്മറ്റി മെമ്പർ) - 3023392871 , ഡോ. ജയ്മോൾ ശ്രീധർ (സെക്രട്ടറി) -4845351555, കുരുവിള ജെയിംസ് (യൂത്ത് കോർഡിനേറ്റർ) - 2153014540.