- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട: മുപ്പതു ലക്ഷത്തിന്റെ സ്വർണം പിടികൂടി; കുടുങ്ങിയത് മയ്യിൽ സ്വദേശിയായ വൈശാഖ്
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാന വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി മയ്യിൽ സ്വദേശിയായ യുവാവിൽ നിന്നാണ് മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖി (35)ൽ നിന്നാണ് സ്വർണം പിടികൂടിയത്.കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
ഇയാൾ സ്വർണക്കടത്ത് സീഘത്തിന്റെ കരിയറായി പ്രവർത്തിച്ചു വരികയാണെന്ന് സംശയിക്കുന്നുണ്ട്. വൈശാസിനെ കസ്റ്റംസും എയർപോർട്ട് പൊലിസും ചോദ്യം ചെയ്തു വരികയാണ്.
Next Story