- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ ഓർമ്മ നഷ്ടമായ മകന് ആകെ ഓർമ്മയുള്ളത് വിജയ് യെ മാത്രം; എല്ലാ പിറന്നാളിനും സമ്മാനവുമായി അദ്ദേഹം എത്തും: നടൻ വിജയ് യുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി നാസർ
മലയാളികൾക്ക് വളരെയധികം സുപരിചിതനായ നടനാണ് നാസർ. കൗരവർ സിനിമയിലെ മൂന്ന് പെൺമക്കളുടെ അച്ഛനായി എത്തുന്ന ആ പൊലീസുകാരനെ മലയാളികൾക്കും അത്രയേറെ ഇ്ഷ്ടമാണ്. ഇപ്പോൾ തനിക്ക് നടൻ വിജയ് യുമായുള്ള അടുപ്പം എന്തെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ആരാധകർക്ക് നേരെ സ്നേഹ വർഷം ചൊരിയുന്ന വിജയുമായി നാസറിന് അടുത്ത ബന്ധമാണുള്ളത്. നടൻ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ്ക്കു തന്റെ കുടുംബവുമായുള്ള ബന്ധം നാസർ വെളിപ്പെടുത്തുന്നത്.
തന്റെ മകന് എല്ലാമെല്ലാമാണ് വിജയ് എന്നാണ് നാസർ പറയുന്നത്. അപകടത്തെ തുടർന്ന് ഓർമ നഷ്ടമായ മകന് ആകെ ഓർമ ഉള്ളത് നടൻ വിജയ്യെ മാത്രമായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ അവന്റെ ജന്മദിനത്തിൽ വിജയ് പതിവായി പങ്കെടുക്കാറുണ്ടെന്നും നാസർ പറയുന്നു. ആക്സിഡന്റിൽ ഓർമ നഷ്ടപ്പെട്ട തന്റെ മൂത്ത മകൻ അബ്ദുൾ അസൻ ഫൈസലിന്റെ കാര്യമാണ് നാസർ പറഞ്ഞത്.
'മകൻ വിജയ്യുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓർമ മുഴുവൻ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓർമ തിരിച്ചു കിട്ടിയിട്ടില്ല. എന്നാൽ അവന് ഇപ്പോഴും ഓർമയുള്ളത് വിജയ്യെ മാത്രമാണ്. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്ന്. വിജയ്യുടെ പാട്ടു വെച്ചപ്പോഴാണ് അവൻ ശാന്തനായത്. വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ് വക്കാറ്.'നാസർ പറഞ്ഞു.
'ഇക്കാര്യം വിജയ്യോടു പറഞ്ഞപ്പോൾ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ മകന്റെ ജന്മദിനത്തിൽ പതിവായി പങ്കെടുക്കും. അവന് സമ്മാനങ്ങൾ നൽകും. ജീവിതത്തിലേയ്ക്ക് അവൻ തിരികെ വരാൻ ഒരു കാരണം വിജയ് ആണ്.'നാസർ പറയുന്നു.