ലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂർ കൂടുതൽ വാഹനയാത്രികരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോക്താക്കൾക്ക് ചാർജറുകളിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ ഭാഗമായി കോണ്ടോമിനികളിലും പ്രൈവറ്റ് അപ്പാർട്ട്‌മെന്റുകളിലും കാര്യ വസതികളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകുന്ന ഗ്രാന്റിനായി ഈ മാസം (ജൂലൈ) അപേക്ഷകൾ അയക്കാവുന്നതാണ്.

കോണ്ടോമിനിയങ്ങളിലും മറ്റ് സ്വകാര്യ വസതികളിലും ഇവി ചാർജറുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകാനുള്ള ഗ്രാന്റിനുള്ള അപേക്ഷകൾ ജൂലൈ 29 ന് മുതൽ സ്വീകരിച്ച് തുടങ്ങും. യോഗ്യമായ വസതികളിൽ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വെഹിക്കിൾ കോമൺ ചാർജർ ഗ്രാന്റ് നല്കുന്നത്.

ചാർജറുകളുടെ ഉടമകൾക്ക്, ഒരു ഇവി ചാർജിങ് ഓപ്പറേറ്ററോ താമസസ്ഥലത്തിന്റെ ഉടമകളോ ആണെങ്കിൽ, മൂന്ന് മുൻകൂർ ചെലവുകൾ വഹിക്കുന്നതിനായി ഗ്രാന്റിനായി അപേക്ഷിക്കാം: ചാർജിങ് സിസ്റ്റം, ലൈസൻസുള്ള ഇലക്ട്രിക്കൽ വർക്കർ ഫീസ്, കേബിളിങ്, ഇൻസ്റ്റാളേഷൻ ചെലവുകൾ എന്നിവയ്ക്കാണ് പണം ഗ്രാന്റ് ലഭിക്കുക.ഈ ചാർജുകളിൽ പകുതിയും ഗ്രാന്റ് കോ-ഫണ്ട് ചെയ്യും, ഓരോ ചാർജറിനും മൊത്തത്തിൽ 4,000 ഡോളർ ലഭ്യമാകും.

2030 ഓടെ സിംഗപ്പൂരിലുടനീളം 60,000 ഇവി ചാർജിങ് പോയിന്റുകൾ വിന്യസിക്കാൻ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്, അതിൽ 40,000 പൊതു കാർ പാർക്കുകളിലും 20,000 സ്വകാര്യ സ്ഥലങ്ങളിലും ആയിരിക്കും. ഇലക്ട്രിക് ചാർജർ ഗ്രാന്റ് വീടുകളിൽ 2,000 ചാർജറുകളുടെ ഇൻസ്റ്റാളേഷൻ ചെലവുകൾക്കായി സഹകരിക്കുമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ഓർച്ചാർഡ് സെൻട്രലിൽ മൂന്ന് ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചു. വരും മാസങ്ങളിൽ ഇത് കൂടുതൽ സജ്ജമാക്കും.