- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണവും നടത്തി
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ('ICRF') അവരുടെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാം ഇന്ന് ട്യൂബ്ളിയിൽ ഉള്ള വർക്ക് സൈറ്റിൽ നടന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ് .
ഇരുന്നൂറിലധികം പേർക് ഇന്ന്ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും, കൂടാതെ COVID-19 വേളയിൽ സുരക്ഷിതമായി തുടരാൻ പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്‌ളയറുകളുംവിതരണം ചെയ്തു .
ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്‌സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ , നിഷ രംഗരാജൻ, ആരതി രംഗരാജൻ, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.