- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം വനിതാ വേദി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഒട്ടേറെപ്പേർക്ക് ഉപകാരപ്രദമായി. പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങൾ കുട്ടികളിലും മുതിർന്നവരിലും, ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്ലാസിനു ബഹറിനിലെ പ്രശസ്ത മനോരോഗ വിദഗ്ധനും കൗൺസിലറുമായ ഡോക്ടർ ജോൺ പനക്കലും, കാലിക്കറ്റ് പി ആർ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസും നേതൃത്വം നൽകി. കോവിഡ് കാലത്തിൽ പ്രതിസന്ധി കാലം എങ്ങിനെ തരണം ചെയ്യാം എന്നും,ഭയവും ആശങ്കയും ആണ് മനുഷ്യ മനസ്സിനെ തളർത്തന്നതു എന്നും ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ നിൽക്കുവാൻ മനസ്സിനെ പ്രാപ്തമാക്കുന്നതിനെക്കുറിച്ചും ഡോ. ജോൺ പനക്കൽ ക്‌ളാസിലൂടെ വിശദമായി വിവരിച്ചു, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുവാനും പരസ്പരം സഹായിക്കുവാനും ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആധുനിക കാലത്ത് യാന്ത്രികവൽകരണവും, അലസതയും വ്യായാമത്തിന്റെ അപര്യാപ്തതക്കു കാരണമായെന്നും, ചിട്ടയായ വ്യായാമo ശാരീരിക മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെ വിശദമായ രീതിയിൽ ക്യാപ്റ്റൻ സെറീന നവാസ് ക്ലാസ് എടുത്തു .കൃത്യമായ വ്യായാമവും സമീകൃത ആഹാരവും ജീവിതശൈലി രോഗങ്ങളിൽ നിന്ന് അകറ്റിനിർത്തും എന്നും കൊറോണ കാലഘട്ടത്തിലെ വ്യായാമ രീതികളെക്കുറിച്ചും ക്ലാസ്സിൽ വിവരിച്ചു.
സമാജം മുഖ്യരക്ഷാധികാരി എബ്രഹാം ജോൺ, ഉദ്ഘാടനം നിർവഹിച്ചു. സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച ക്ലാസിന് എം എം എസ് വൈസ് പ്രസിഡന്റും വനിത വിങ് കോർഡിനേറ്ററുമായ ദിവ്യ പ്രമോദ് അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും പറഞ്ഞു.അഡൈ്വസറി ബോർഡ് മെമ്പർ മുഹമ്മദ് റഫീഖ്, പ്രസിഡന്റ് അൻവർ നിലമ്പൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊളിക്കൽ, ട്രഷറർ അബ്ദുറഹ്‌മാൻ കാസർകോട്, മുൻ പ്രസിഡന്റ് അനസ് റഹീം, എക്‌സിക്യൂട്ടീവ് മെമ്പർ ഷംഷാദ് അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാഹിറ അനസ് നന്ദിയും പറഞ്ഞു.