മസ്‌കറ്റ് : സ്മ്പൂർണ ലോക്ഡൗണിനിടയിൽ ഒമാനിൽ നാളെ ബലി പെരുന്നാൾ ആഘോഷിക്കും. ബലി പെരുന്നാൾ ദിനമായ ജൂലൈ 20 നാളെ മുതൽ ജൂലൈ 22 വരെയായിരുന്നു ഒമാൻ; സുപ്രിം കമ്മറ്റി നേരത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് മൂലം ക്രമാതീതമായി വർധിച്ചുവരുന്ന മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്ത് ലോക്ക്ഡൗൺ ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ പെരുന്നാൾ ആഘോഷം വീട്ടിനുള്ളിൽ തന്നെ ആകേണ്ട ഗതിഗേടിലാണ് ഒമാൻ ജനത.

നാളെ മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ കാലയളവിൽ രാജ്യത്തെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പൊതുപെരുന്നാൾ നമസ്‌കാരങ്ങളുംപരമ്പരാഗത പെരുന്നാൾ കമ്പോളത്തിന്റെ പ്രവർത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂർണ്ണമായി നിര്;ത്തി വെക്കാനാണ് ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ 20 മുതൽ ജൂലൈ 23 വരെ മൗസലാത്ത് ബസ്സുകൾ പൂർണ്ണമായും സർവീസുകൾ നിർത്തിവയ്ക്കുകയും 2021 ജൂലൈ 24ന് പുനരാരംഭിക്കുകയും ചെയ്യും. ജൂലൈ 19 വൈകിട്ട് ഒമാന്; സമയം അഞ്ചു മണിക്ക് ആരംഭിക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗണ്; ജൂലൈ 24 ശനിയാഴ്ച വെളുപ്പിനെ നാല് മണിക്ക് അവസാനിക്കും.

345 തടവുകാർക്ക് മോചനം
ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ 300ല്; പരം തടവുകാർക്ക് മോചനം നല്;കി. ഇവരിൽ131 പേര് പ്രവാസികളാണ്. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുൽത്താന് മോചിപ്പിച്ചത്. ആകെ 345 തടവുകാരാണ് ഇത്തവണ മോചിതരാകുന്നത്.