- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ നടത്തി
ഈ വർഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി കോട്ടയം കോതനല്ലൂർ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിങ് സ്‌കൂളിന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ നടത്തി. 'How to crack NEET and KEAM?' എന്ന വിഷയത്തിൽ നടന്ന വെബിനാർ കരിയർ ഗൈഡൻസ് വിദഗ്ദ്ധനും കേരള സർക്കാരിന്റെ മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ. രാജൂ കൃഷ്ണൻ നയിച്ചു. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ് ചെയർമാൻ സാബു തോമസ്, സിഇഒ. ആൻഡ് മാനേജിങ് ഡയറക്ടർ ജലീഷ് പീറ്റർ, എക്സിക്യൂട്ടീവ് ഡയറക്ടർ മിനു ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് മാനേജർ ശ്വേത ഉമേഷ് മോഡറേറ്ററായിരുന്നു.
Next Story