വളാഞ്ചേരി: രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാൻ വിസ്സമ്മതിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.

ആതവനാട് കരിപ്പോൾ തറമ്മൽ പുത്തൻ പീടിയേക്കൽ സുബൈറിന്റെ മകൾ ആയിശ തസ്നി(14)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. കരിപ്പോൾ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കിടപ്പുമുറിയിൽ കയറി വാതിലടച്ച ആയിശ തസ്നിയെ സഹോദരൻ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.