- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ഓൺലൈൻ ആപ്പുകൾ വഴി പ്രചരിപ്പിച്ചു; വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ: കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്രയെന്ന് പൊലീസ്
മുംബൈ: വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. നീലച്ചിത്ര നിർമ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഈ വർഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. കുന്ദ്രക്കെതിരെ വിരൽചൂണ്ടുന്ന മതിയായ തെളിവുകൾ ഈ കേസിലുള്ളതായി പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രലെ പറഞ്ഞു. ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ വെബ് സീരീസിന്റെ ഭാഗമായി അശ്ലീല വീഡിയോകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് സൈബർ പൊലീസ് സമർപ്പിച്ച കേസിൽ ജാമ്യം ആവശ്യപ്പെട്ട് ജൂണിൽ കുന്ദ്ര മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് സംഭവത്തിൽകഴിഞ്ഞ വർഷം പരാതി നൽകിയിരുന്നത്. അറസ്റ്റിലായവരിൽ കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജോലിക്കാരനും ഉൾപ്പെടുന്നു. മോഡൽ ഷെർലിൻ ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജീവനക്കാരന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു.
തുടർന്ന് സംഭവത്തിൽ കുന്ദ്രയെ പൊലീസ് വിളിപ്പിച്ചിരുന്നു. സ്റ്റാർട്ട്അപ്പിൽ നിന്ന് പുറത്തുകടന്നതിനാൽ ആരോപണവിധേയമായ കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ നിക്ഷേപത്തെക്കുറിച്ചും കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ചും രേഖകൾ സമർപ്പിച്ചതായും ആരോപണവിധേയമായ ഷൂട്ടുകളുമായോ വെബ് സീരീസുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ അശ്ലീല മൊബൈൽ ആപ്ലിക്കേഷൻ കേസിൽ നടൻ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ വെബ്സൈറ്റിൽ അശ്ലീലമായ ഉള്ളടക്കം ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുവെന്നാരോപിച്ചാണ് വസിഷ്ഠിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ മലാഡിലെ ഒരു വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് നടനെ അറസ്റ്റ് ചെയ്തത്.