- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശിയ ഗാനത്തിനിടെ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറ ചലിപ്പിച്ച് കാമറാമാൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
കൊളംബോ: ദേശിയ ഗാനത്തിനിടെ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറ ചലിപ്പിച്ച ക്യാമറാമാന് കയ്യടിച്ച് സോഷ്യൽ മീഡിയ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു മുമ്പ് ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നതിനിടെയാണ് ടീം പരിശീലകനും മുൻ താരവുമായ രാഹുൽ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറാമാൻ കാമറ തിരിച്ചത്.
വെറുതെ ദ്രാവിഡിന്റെ മുഖം സ്‌ക്രീനിൽ കാണിച്ചതിനല്ല ക്യാമറാമാന്റെ പ്രവൃത്തി വൈറലായത്. ദേശീയ ഗാനത്തിനിടെ 'ദ്രാവിഡ ഉത്കല ബംഗ' എന്ന ഭാഗം വന്നപ്പോഴാണ് ക്യാമറാമാൻ കൃത്യമായി ദ്രാവിഡിന്റെ മുഖം സ്‌ക്രീനിൽ കാണിച്ചത്.
അധികം വൈകാതെ ക്യാമറാമാന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ക്യാമറാമാന്റെ ഈ നീക്കത്തെ പ്രശംസിച്ച് ട്വിറ്ററിലും മറ്റും രംഗത്തെത്തിയിരിക്കുന്നത്.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ശ്രീലങ്ക ഒന്നാം ഏകദിനം. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പരിമിത ഓവർ പരമ്പരയ്ക്കായി മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്.