- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്കിലെ നഴ്സുമാരുടെ സമരം തുടരും; ആയിരത്തോളം അധിക നഴ്സുമാരും പണിമുടക്കാൻ രംഗത്ത്; ഓഗസ്റ്റ് 17 ന് സമരം പ്രഖ്യാപിച്ച് യൂണിയൻ
ശമ്പളവുമായി ബന്ധപ്പെട്ട് തൊഴിലുടമകളുമായി ധാരണയിലെത്താൻ യൂണിയൻ പരാജയപ്പെട്ടതിനെത്തുടർന്ന് അയ്യായിരത്തോളം ഡാനിഷ് നഴ്‌സുമാർ തുടങ്ങിവച്ച സമരം വരുന്ന ആഴ്‌ച്ചകളിലും തുടരുമെന്ന് ഉറപ്പായി. ഇതുവരെ പങ്കെടുത്ത നഴ്‌സുമാർക്കൊപ്പം കൂടുതൽ പേരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സമരം കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 17 ന് അഡിഷനൽ നഴ്‌സസ് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 702 നഴ്‌സുമാർ ഓഗസ്റ്റ് 10 ന് സമരം പ്രഖ്ാപിച്ചതിന് പിന്നാലെയാണ് 17 നും നഴ്‌സുമാർ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ആദ്യം പണിമുടക്കിയ 5,000 പേരെ കൂടാതെ ആയിരത്തോളം അധിക നഴ്സുമാർ ഇപ്പോൾ പണിമുടക്കിൽ പങ്കെടുക്കും. അത് നഴ്സുമാരുടെ യൂണിയന്റെ മൊത്തം അംഗത്വത്തിന്റെ പത്ത് ശതമാനവുമായി യോജിക്കുന്നു.
കരാറുകൾ ഡിഎസ്ആർ അംഗങ്ങൾ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് നഴ്സുമാർ പണിമുടക്കുമായി രംഗത്തിറങ്ങിയത്.നഴ്‌സുമാരുടെ സമരം ശസ്ത്രക്രിയകളെയും മറ്റും കാര്യമായി ബാധിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.