ബൂദബിയിൽ രാത്രി 12 മുതൽ പുലർച്ച അഞ്ചവരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപെടുത്തി. അത്യാവശ്യ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമർജൻസി ജോലികളിൽ ഏർപ്പെടാൻ അനുമതിയുള്ളവർക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം.

ഇതിനുള്ള പൊലീസ് പെർമിറ്റുകൾക്ക് വെബ്‌സൈറ്റിലൂടെ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം. അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.പുറത്തിറങുന്നവരെ റഡാറുകളുടെ സഹായത്തോടെ പിടികൂടി പിഴ ഈടാക്കുമെന്നപൊലീസഅറിയിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടക്കുന്നതിനാൽ ആണ് നിയന്ത്രണം. അണുനശീകരണവുമായി ബന്ധപ്പെട്ട മുൻകാലങ്ങളിലേതപോലെ ഫോണിൽ അറിയിപ്പ് മെസേജുകൾ അയക്കില്ലെന്ന് പൊലീസ് അറിയിച്ചു.