ഹൂസ്റ്റൺ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെസമ്മേളനം ജൂലൈ 11-ാം തീയതി വൈകുന്നേരം വെർച്വൽ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമിൽ നടത്തി. യോഗത്തിൽ മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് അധ്യക്ഷത വഹിച്ചു.

ജയിംസ് ചിരതടത്തിൽ മോഡറേറ്ററായിരുന്നു. ഇപ്രാവശ്യത്തെ സമ്മേളനത്തിലെ രണ്ടു മുഖ്യ
ഇനങ്ങൾ ജൂൺ മാസത്തിൽ അന്തരിച്ച മലയാളത്തിലെ കവികളും സിനിമാ ഗാനരചയിതാക്കളവുമായ പൂവച്ചൽ ഖാദർ, എസ്. രമേശൻ നായർ എന്നിവരുടെ കൃതികളെ ആധാരമാക്കി എ.സി ജോർജ്അവതരിപ്പിച്ച അനുസ്മരണവും, ഇസ്രയേൽ - ഫലസ്തീൻ പ്രശ്‌നങ്ങളെയും യുദ്ധങ്ങളെയുംആധാരമാക്കി മാത്തുള്ള നയിനാൻ വായിച്ച പ്രബന്ധവുമായിരുന്നു.പരിപാടിയിലെ ആദ്യത്തെ ഇനം അനുസ്മരണമായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നഷ്ടമായത് കവിതയിലും സിനിമാഗാനരചനാ ശാഖയിലും അത്യധികം സംഭാവനകൾ നൽകി ജ്വലിച്ചു നിന്നിരുന്ന രണ്ട് അപൂർവ്വ വ്യക്തികളാണ്. പൂവച്ചൽ ഖാദറും, എസ്. രമേശൻ നായരും. അവരുടെ രണ്ടുപേരുടെ ജീവിതത്തിലും ഒത്തിരി സമാനതകളുണ്ട്. രണ്ടുപേരും ജനിച്ചത് 1948ൽ, രണ്ടുപേരുടെയും വേർപാട് കഴിഞ്ഞ ജൂൺ മാസത്തിൽകോവിഡ് മഹാമാരി മൂലം. രണ്ടുപേരും ആകാശവാണിയിൽ പ്രവർത്തിച്ചവർ.

രണ്ടുപേരുടെയും ഭാഷാ സാഹിത്യ വിഹായസിലേക്കുള്ള ചുവടുവയ്പ് കവിതകളുടെയും ലളിതഗാനങ്ങളുടെയും രചനയിലൂടെ. അതുപോലെ രണ്ടുപേരും ഏതാണ്ട് ഒരേ സമയത്തു തന്നെ ചലച്ചിത്രഗാനരചയിതാക്കളായി തിളങ്ങി. രണ്ടു ഗാനരചയിതാക്കളുടെ ജീവിതവും കൃതികളും
ആധാരമാക്കി വെവ്വേറെയായി തന്നെ എ.സി ജോർജ് സ്മരണാഞ്ജലി അവതരിപ്പിച്ചു.
1948 ഡിസംബർ 25, ക്രിസ്തുമസ് ദിനത്തിൽ തിരുവനന്തപുരത്ത പൂവച്ചൽ ഗ്രാമത്തിൽ ജനിച്ച
ഖാദർ പിന്നീട് തന്റെ നാമത്തോടൊപ്പം പൂവച്ചൽ എന്നു ചേർത്തതോടെ പൂവച്ചൽ ഖാദറായി
അറിയപ്പടാൻ തുടങ്ങി. മലയാള സിനിമയിലെ അന്തരിച്ച നിത്യഹരിതനായകനായ പ്രേംനസീ
റിന്റെ ഒരു ബന്ധുകൂടിയാണ് പൂവച്ചൽ ഖാദർ. മുന്നൂറിലെറെ ചിത്രം, അതിലായി രണ്ടായി
രത്തോളം ഗാനങ്ങളെഴുതി. നീയെന്റെ പ്രാർത്ഥന കേട്ടു. (കാറ്റു വിതച്ചവർ). ചിത്തിരതോണിയിൽ അക്കരെ പോകാൻ (കായലും കയറും), നാഥാ നീവരും കാലൊച്ച കേൾക്കുവാൻ.),ശാന്തരാത്രി തിരുരാത്രി(തുറമുഖം) തുടങ്ങിയ ആയിരക്കണക്കിനു ഗാനങ്ങൾ മലയാളികൾ എക്കാലത്തും മനസ്സിൽ സൂക്ഷിക്കുന്നവയാണ്.
ഒട്ടനവധി ഹിറ്റു ഗാനങ്ങളുടെ രചയിതാവാണ് അന്തരിച്ച എസ്. രമേശൻ നായർ. പൂമുഖവാ
തിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ; (രാക്കുയിലിൻ രാഗസദസ്സിൽ), നീയെൻകിനാവോ പൂവോ നിലാവോ; (ഹലോ മൈഡിയർ റോങ് നമ്പർ)കൂടു വിട്ടു കൂടുതേടി നാടുവിട്ടുപോകാം (എഴുതാൻ മറന്ന കഥ) തുടങ്ങി 500 ഓളം ചലച്ചിത്രഗാനങ്ങൾ എസ്. രമേശൻ
നായർ രചിച്ചിട്ടുണ്ട്. തിരുക്കുറൾ, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകൾ മലയാ
ളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ കൂടിയാണദ്ദേഹം.

ശ്രവണസുന്ദരവും ഭാവതീവ്രവുമായ വരികൾ കൊണ്ട് കൈരളിയെ കുളിരണിയിച്ച, മനസ്സിനെ
എന്നു താളം തുള്ളിക്കുന്ന മധുര മനോഹര കൃതികളും ഗാനങ്ങളും മലയാളിക്കു സമ്മാനിച്ച ആ രണ്ടുമഹാരഥന്മാർക്കു പ്രണാമമർപ്പിച്ചുകൊണ്ട് എ.സി. ജോർജ് തന്റെ സ്മരണാഞ്ജലിക്കു
വിരാമമിട്ടു.തുടർന്നു ബൈബിൾ ഗ്രന്ഥങ്ങളുടെ വിവിധ വ്യാഖ്യാന കൃതികളുടെ രചയിതാവായ നയിനാന്മാത്തുള്ള ഇസ്രയേൽ - ഫലസ്തീൻ പ്രശ്‌നങ്ങളെ ആധാരമാക്കി ബൈബിളിന്റെയും അതുപോലെലോകചരിത്ര വസ്തുതകളെയും ഉദ്ധരിച്ചുകൊണ്ട് അന്വേഷണാത്മകവും ചിന്താദീപകവുമായ ഒരു പ്രബന്ധമാണ് അവതരിപ്പിച്ചത്. രാജ്യങ്ങൾക്കൊ ദേശക്കാർക്കോ സത്യത്തിൽ അതിരുകളില്ലാ. അതെല്ലാം ദൈവദാനമായി എല്ലാ ലോകമാനവർക്കുമാണ്. അതിൽ മനുഷ്യന്മതിൽകെട്ടി വേർതിരിക്കാൻ പാടില്ല. ഓരോ കാലഘട്ടങ്ങളിലും ഓരോ ജനത, ജനവർഗ്ഗം,ചില പ്രത്യേക പ്രദേശങ്ങൾ കീഴടക്കും ഭരിക്കും, അതെല്ലാം ദൈവേഷ്ടമാണ് എന്നുള്ളത് ബൈബിളിൽ നിന്നും ചരിത്രത്തിൽ നിന്നും പഠിക്കാൻ സാധിക്കും. പുരാതിനങ്ങളായ ഗ്രീക്ക് എമ്പയർ,റോമൻ എമ്പയർ, അസീറിയൻ എമ്പയർ, ബാബിലോണിയൻ എമ്പയർ, പേർസ്യൻ എമ്പയർ, എല്ലാംഅതിനുദാഹരണങ്ങളാണ്. അതിനാൽ ദൈവേഷ്ടത്തിനെതിരായി ഇസ്രയേലികളുംഫലസ്തീനികളും പരസ്പരം യുദ്ധം ചെയ്തു നശിക്കേണ്ടതില്ല. ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ സന്ധിസംഭാഷണങ്ങളിലൂടെ ഇസ്രയേലി ഫലസ്തീൻ പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതാണ്.

യോഗത്തിൽ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ,
ജോർജ്ജ് മണ്ണിക്കരോട്ട്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്,
ജോൺ കുന്തറ, ജയിംസ് ചിരതടത്തിൽ, പൊന്നു പിള്ള, ജോർജ്ജ് പുത്തൻകുരിശ്, ജോസഫ് തച്ചാ
റ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള തുടങ്ങിയവർ
ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.