- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സാൻഫ്രാൻസിസ്ക്കോയിൽ രഥയാത്ര സംഘടിപ്പിച്ചു
സാൻഫ്രാൻസിസ്‌ക്കോ (കാലിഫോർണിയ) : ജഗന്നാഥ കൾച്ചറൽ ആൻഡ് എഡ്യുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കാലിഫോർണിയ സാൻഫ്രാൻസിക്കോ ബെ ഏരിയായിൽ രഥോത്സവം സംഘടിപ്പിച്ചു . ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കുന്നത് . ജൂലായ് 11 ന് സംഘടിപ്പിച്ച രഥയാത്രയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ 500 പേർ പങ്കെടുത്തു കാലിഫോർണിയ നൈൽസ് ഫ്രീമോണ്ട് അമ്പലത്തിലാണ് ശ്രീ ജഗന്നാഥ പരിബർ രഥോത്സവത്തിന്റെ ചടങ്ങുകൾ നടന്നത് .
രഥയാത്രയിൽ പങ്കെടുത്തവർ വേദമന്ത്രങ്ങൾ ഉരുവിട്ടും , രഥോത്സവ ചടങ്ങുകൾക്ക് അമ്പല പൂജാരി വിശ്വാമിജി നേതൃത്വം നൽകി .
രഥോത്സവത്തോട് അനുബന്ധിച്ച് ഒഡീസി ഡാൻസും , മ്യൂസിക് , പെയിന്റിങ് എന്നിവയും പ്രാദേശിക തലത്തിൽ അമേരിക്കൻ ആർട്ടിസ്റ്റ് രഥത്തിന്റെ ചെറിയ മോഡലും ക്രമീകരിച്ചിരുന്നു .
ഫ്രീമോണ്ട് മേയർ ലില്ലി മെയ് , സിറ്റി കൗൺസിലർ മെമ്പർ രാജാ സാൽവൻ , ഹേയ്വാർഡ് സിറ്റി കൗൺസിലർ മെമ്പർ അയ്ഷാ വഹാബ് , ഡെ.കൗൺസുലേറ്റ് ജനറൽ രാജേഷ് നായ്ക് ഉൾപ്പെടെ നിരവധി പ്രാദേശിക ജനപ്രതിനിധികളും രഥോത്സവത്തിൽ പങ്കെടുത്തു . ഭാവിതലമുറയിൽ സാംസ്‌കാരികവും ആധ്യാത്മികവുമായ പാരമ്പര്യം നിലനിർത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എഡ്യൂക്കേഷൻ സെന്റർ ഭാരവാഹികൾ അറിയിച്ചു