ബാൾട്ടിമോർ : കോവിഡിന്റെ അനന്തരഫലം ശരിക്കും അനുഭവിക്കേണ്ടി വന്നത് ബാൾട്ടിമോർ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്.ബാൾട്ടിമോർ പബ്ലിക് സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 20,500 ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 41 ശതമാനം പേർക്ക് ഒരു ശതമാനത്തിൽ കുറവ് ജിപിഎ മാത്രമാണ് ലഭിച്ചതെന്ന് മുൻ ബാൾട്ടിമോർ സിറ്റി കൗൺസിൽ പ്രസിഡന്റ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ സമൂഹത്തേയും വിദ്യാഭ്യാസത്തേയും എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനു വ്യക്തമായ ചിത്രമാണ് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടേത്. ഇതു വളരെ വേദനാജനകമാണ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ആയിരകണക്കിന് കുട്ടികളുടെ ജിപിഎ താഴുന്നുവെന്നത് അവരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ ദുരന്തഫലങ്ങൾ എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാകില്ല.ബാൾട്ടിമോർ ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 21 ശതമാനത്തിനു മാത്രമേ മൂന്നിനു മുകളിൽ ജിപിഎ ലഭിച്ചിട്ടുള്ളൂ.

കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടുവാൻ നിർബന്ധിതമായതിനു മുമ്പു 24 ശതമാനം വിദ്യാർത്ഥികൾക്കു മാത്രമേ ജിപിഎ ഒന്നിനു താഴെ ലഭിച്ചിരുന്നത്.

ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്.