- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് രൂക്ഷം; കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ ആശ്വാസമായി പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി; ഏഴു വർഷത്തിനിടയിൽ 10,000 സംരംഭങ്ങൾക്ക് നൽകിയത് 252 കോടി രൂപ
കൊച്ചി: കേരളത്തിലെ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിക്കും മുകളിൽ തുടരുകയും, കോവിഡ് മഹാമാരി സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധിയും മൂലം ലൈറ്റ് ആൻഡ് സൗണ്ട്‌സ് മേഖലയിൽ നിന്ന് അഞ്ചാമത്തെ ആത്മഹത്യയുടെ വാർത്തയും വരുമ്പോൾ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി സംസ്ഥാനത്തിന് അൽപമെങ്കിലും ആശ്വാസം പകരുന്നുവെന്ന് കണക്കുകൾ.
സംസ്ഥാനത്തെ സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) സബ്സിഡിയായി നൽകിയത് 252 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെവിഐസി) നൽകിയ മറുപടി പ്രകാരം ഏഴു വർഷത്തിനിടയിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് പദ്ധതിയിലൂടെ പണം വിതരണം ചെയ്തു. ചെറിയ സംരംഭങ്ങളിലൂടെ തൊഴിൽ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാലക്കാട് വെണ്ണക്കര സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ പൊന്നുമണിയാണ് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും കടബാദ്ധ്യതയും മൂലം ആത്മഹത്യ ചെയ്തത്. കോവിഡ് ലോക്ഡൗൺ സമയത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ നിന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെയാളാണ് പൊന്നുമണി.
സംരംഭകർക്ക് ആവശ്യമായ പണം ഉറപ്പാക്കാൻ സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ചതാണ് പിഎംഇജിപി. വായ്പയോടൊപ്പം സബ്‌സിഡിയും ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. നഗര പ്രദേശങ്ങളിലെ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡുമാണ് പരിശോധിച്ചു നടപടികൾ സ്വീകരിക്കുന്നത്.
കണക്കുകൾ ഇങ്ങനെ:
(ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, ജില്ലാ വ്യവസായ കേന്ദ്രം, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കയർ ലഭിച്ച മുഴുവൻ അപേക്ഷകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്)
വർഷം അപേക്ഷകൾ ഫണ്ട് അനുവദിച്ചത് (രൂപ ലക്ഷത്തിൽ) ഗുണഭോക്താക്കൾ (യൂണിറ്റ്) എന്ന ക്രമത്തിൽ
2016-17, 3757, 1271.04, 680
2017-18, 7022, 2742.63, 1263
2018-19, 5934, 5334.36, 2448
2019-20, 7260, 5244.9,6 2418
2020-21, 7996, 5217.66, 2386
2014-15 സാമ്പത്തിക വർഷം 1344 യൂണിറ്റുകൾക്ക് 2678.85 ലക്ഷവും, 2015-16 ൽ 1369 യൂണിറ്റുകൾക്ക് 2720.48 ലക്ഷവും വിതരണം ചെയ്തുവെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.