കോഴിക്കോട് : ആസ്റ്റർ മിംസിലെ ഒഫ്താൽമോളജി വിഭാഗം കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാർട്ട്‌മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.

നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റർ മിംസ് ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസീൻ നിർവഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സെർവിസസ് ഡോ എബ്രഹാം മാമ്മൻ, ഡോ സുനിത മാത്യു (സീനിയർ കൺസൾട്ടണ്ട് ആൻഡ് ഹെഡ് ഒഫ്താൽമോളജി), ഡോ ശർമിള എം വി( സീനിയർ കൺസൾറ്റന്റ് ആൻഡ് റെറ്റിന സ്പെഷ്യലിസ്റ്), ഡോ സുജിത് വി നായനാർ (സീനിയർ കൺസൾട്ടന്റ്& ക്യാറ്റ്റാറ്റ്, കോർണിയ ആൻഡ് റീഫ്റാക്റ്റീവ് സർജൻ) ഡോ ഫറാസ് അലി (സീനിയർ കൺസൾട്ടന്റ്) ഡോ നിർമൽ എ ജെ ( കൺസൾട്ടന്റ് & പീഡിയാട്രിക് ഓഫ്താൽമോളജിസ്റ്), ഡോ പ്രവിത അഞ്ചൻ (എ ജി എം ഓപ്പറേഷൻസ് എന്നിവർ പങ്കെടുത്തു.