മനാമ: ഈദ് ആഘോഷ ദിനങ്ങളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലെർട്ട് ലെവലിൽ ഡൈൻ-ഇൻ സേവനങ്ങൾ പരിമിതപ്പെടുത്തി ബഹ്റൈൻ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു 14 ദിവസം കഴിയുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്യുന്നവർക്ക് ബിഅവെയർ അപ്ലിക്കേഷനിൽ ലഭിക്കുന്ന ഗ്രീൻ ഷീൽഡ് കാണിച്ചാൽ മാത്രമേ ഡൈൻ-ഇൻ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. ഇവർക്കൊപ്പമെത്തുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ടാകും.

ഇൻഡോർ സേവനങ്ങൾക്ക് പരമാവധി 30 പേർക്കാണ് റിസർവേഷനുകൾ അനുവദിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരെല്ലാം ഒരേ ഗ്രൂപ്പിൽ നിന്നുള്ളവരായിരിക്കണം. ഇൻഡോറിൽ ഒരേ സമയം ഒന്നിലധികം റിസർവേഷനുകൾ അനുവദനീയമല്ല. ഔട്ട്‌ഡോർ സേവനങ്ങൾക്ക് പരമാവധി 50 പേർക്കാണ് അനുമതി. പുറത്ത് ഒരേ സമയം ഒന്നിലധികം റിസർവേഷനുകൾ അനുവദനീയമാണ്.