- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ.'; നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി: തന്റെ ജീവിതത്തില മുത്തുമണി എന്ന് മീനാക്ഷിയെ വിശേഷിപ്പിച്ച് നമിതയും
നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് പിന്നാലെയാണ് ഇരുവരുടെയും സുഹൃത് ബന്ധം എത്രത്തോളം വലുതാണെന്ന് പുറം ലോകം അറിഞ്ഞത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നൃത്തവിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കൂട്ടുകാരിയെക്കുറിച്ച് മീനാക്ഷി എഴുതിയ കുറിപ്പ് ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്.
'ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ.'നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.
നമിത പ്രമോദിനെപ്പോലെ തന്നെ മീനാക്ഷിയുടെ അടുത്തസുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷയുടെ മകൾ ആയിഷ. ആയിഷയുടെ വിവാഹസൽക്കാരത്തിന് നമിതയും മീനാക്ഷിയും ചേർന്നവതരിപ്പിച്ച നൃത്തവിഡിയോ വൈറലായിരുന്നു.
Next Story



