ലയാളികളുടെ പ്രിയപ്പെട്ട ബേബി ശ്യാമിലിക്ക് പിറന്നാൾ. സഹോദരി ശാലിനിയും സഹോദരൻ റിച്ചാർഡും ചേർന്ന് ശ്യാമിലിയുടെ 34-ാംം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്.

പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ ശ്യാമിലിയുടെ അരികിൽ ചേച്ചി ശാലിനിയും ചേട്ടൻ റിച്ചാർഡും നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. ശ്യാമിലിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാൾ. െചന്നൈയിലെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിഷ്വൽ കമ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും അതിൽ തന്നെ. 2016ൽ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. 2018ൽ പുറത്തിറങ്ങിയ അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. 

 
 
 
View this post on Instagram

A post shared by Shamlee (@shamlee_official)