കോവിഡ് ഭേദമായവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ബാറുകളിലും റെസ്റ്ററന്റുകളിലും 26 ജൂലൈ തിങ്കളാഴ്ച മുതൽ ഇൻഡോർ സർവീസ് അനുവദിക്കുവാൻ കാബിനറ്റ് തീരുമാനമായി. ആളുകൾക്ക് വീണ്ടും ഒത്തുകൂടി ഭക്ഷണം കഴിക്കാനും മദ്യപിക്കാനും ഇനി നാാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സർക്കാർ നിലപാടിൽ ആശങ്ക അറിയിച്ച് അറ്റോർണി ജനറലും രംഗത്തതെത്തി.

ഇൻഡോർ ഡൈനിംഗിനായി നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ലെന്ന സർക്കാർ നിലപാടിൽ ആണ് അറ്റോർണി ജനറൽ പോൾ ഗല്ലഗെർ ആശങ്ക അറിയിച്ചത്. പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഉള്ളിൽ ഉപഭോക്താകൾക്ക് സൗകര്യം ഒരുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഗല്ലഗെർ പുതിയ ചട്ടങ്ങളിൽ നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിനെതിരെ . അറ്റോർണി ജനറൽ നിലപാടെടുത്താൽ ഇപ്പോഴുള്ള ക്രമീകരണങ്ങൾ വൈകാൻ സാധ്യതയുണ്ട്.

കോവിഡ് സാഹചര്യത്തിൽ എന്തൊക്കെ ക്രമീകരണങ്ങൽ നടത്തണം എന്നത് സംബന്ധിച്ച് സർക്കാർ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള പ്രതിനിധികളും തീരുമാനം എടുക്കും. കോവിഡ് വാക്സിനെടുക്കുകയോ അല്ലെങ്കിൽ കോവിഡ് രോഗം വന്നു ഭേദമാവുകയോ ചെയ്തവർക്കാണ് ഹോട്ടലുകൾ, റസ്റ്റേറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉപയോക്താകൾക്ക് ഇൻഡോർ സൗകര്യങ്ങളുള്ളിടത്ത് സമയം ചിലവഴിക്കുന്നതിന് സമയപരിമിതിയില്ല. ഭക്ഷണശാലകൾ രാത്രി11:30 വരെ തുറന്ന് പ്രവർത്തിക്കാം.പബ്ബുകളിലും റെസ്റ്ററന്റുകളിലും പ്രവേശനത്തിന് മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ സർക്കാർ ആപ്പ് രൂപകല്പന ചെയ്യുന്നുണ്ട്. മേശകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ഓരോ മേശയിലും 6 പേർ എന്ന നിലയിൽ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾ ഇരിക്കുന്ന ടേബിളുകളും മറ്റു ടേബിളുകളും തമ്മിൽ രണ്ട് മീറ്റർ അകലം വേണമെന്ന് ഒരു നിർദ്ദേശം ഉയർന്നിട്ടുണ്ട്.

കോവിഡ് -19 ൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയും ഡെൽറ്റ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾ നിലനില്ക്കുമ്പോൾ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമേ വാക്‌സിനേഷൻ ലഭിച്ച മാതാപിതാക്കൾക്കൊപ്പം റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഇടയിൽ പ്രവേശനം നലാകാവൂയെന്നും ആരോഗ്യ വിഭാഗം മുന്നോട്ട് വച്ചിരു്‌നു. എന്നാൽ ഇന്നലെ കാബിനറ്റിൽ മുതിർന്നവരുടെ മേൽനോട്ടം ഉള്ളിടത്തോളം 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഭക്ഷണം കഴിക്കാൻ അനുവദിക്കാനാണ് തീരുമാനിച്ചത്.