ദോഹ : ഖത്തറിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ഫീസിൽ മൂന്നിലൊരു ഭാഗം കുറച്ച് ചില സ്വകാര്യ ക്ലിനിക്കുകൾ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ക്ലിനിക്കുകൾ നിരക്ക് കുറയ്ക്കുന്നത്. 200 റിയാൽ ആയാണ് തുക കുറച്ചിരിക്കുന്നത്.

നേരത്തെ ടെസ്റ്റിനു 300 റിയാൽ ആയിരുന്നു ഈടാക്കിയിരുന്നത്. ഈ തുകയെ അപേക്ഷിച്ച് 33 ശതമാനം കുറവാണ് പുതുക്കിയ നിരക്ക്. പരിശോധന നടത്തിയ ശേഷം ഫലങ്ങൾ 24 മണിക്കൂർ മുതൽ 36 മണിക്കൂറിനുള്ളിൽ നല്കും.