- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷീര കർഷകർക്കായി കൂടുതൽ പദ്ധതികൾ വേണം: മാണി സി കാപ്പൻ
പാലാ: ക്ഷീരകർഷകർക്കായി കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ക്ഷീര വികസന വകുപ്പ് നീലൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന് അനുവദിച്ച പുതിയ ഓട്ടോമാറ്റിക് കളക്ഷൻ യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സെബാസ്റ്റ്യൻ, സെൻ സി പുതുപ്പറമ്പിൽ, മധു കെ ആർ, ബിന്ദു ബിനു, ബിന്ദു ജേക്കബ്, പ്രൊഫ ജോസഫ് കൊച്ചുകുടി, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് അരീപ്പറമ്പിൽ കുട്ടി ചേട്ടന്റെ ഫോട്ടോ അനാഛാദനവും എം എൽ എ നിർവ്വഹിച്ചു.
Next Story