ൽഹിയിലെ അന്ധേരിയ മോദിലുള്ള ലിറ്റിൽ ഫ്‌ളവർ ദേവാലയംനശിപ്പിച്ച സംഭവത്തിൽ ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽശക്തമായി അപലപിച്ചു. ദേവാലയം തകർത്ത സംഭവത്തിൽ അഗാധമായദുഃഖം രേഖപ്പെടുത്തിയ പാസ്റ്ററൽ കൗൺസിൽ യോഗം ഇതിന് പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഓൺലൈനായിനടത്തപ്പെട്ട യോഗത്തിൽ രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ്ഭരണികുളങ്ങര അദ്ധ്യക്ഷനായിരുന്നു. എഴുപതോളം പേർ യോഗത്തിൽപങ്കെടുത്തു.

ദേവാലയം തകർത്ത സംഭവത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾനടത്തിയ പെട്ടന്നുള്ള ഇടപെടലിനെ ആർച്ച്ബിഷപ്പ് അഭിനന്ദിച്ചു. പള്ളിതകർത്ത സംഭവത്തെകുറിച്ചും അതിനുശേഷം രൂപതയും ഇടവകയുംസ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം യോഗത്തിൽ വിവരിക്കുകയുംതുടർന്ന് എടുക്കേണ്ട നടപടികളെ കുറിച്ച് പാസ്റ്ററൽ കൗൺസിൽ
അംഗങ്ങളിൽ നിന്ന് അഭിപ്രായം തേടുകയും ചെയ്തു.

പള്ളി തകർത്ത ഈ സംഭവം രാജ്യത്തിന്റെ മത സ്വാതന്ത്ര്യത്തിന്റെലംഘനമായി യോഗത്തിൽ വിലയിരുത്തി. അംഗങ്ങൾ യോഗത്തിൽ ചർച്ചനടത്തി നിചസ്ഥിതി വിലയിരുത്തുകയും അവരുടെ അഭിപ്രായങ്ങൾപങ്കുവെക്കുകയും ചെയ്തു. ഫരീദാബാദ് സഹായ മെത്രാൻ ബിഷപ്പ്
ജോസ് പുത്തൻ വീട്ടിൽ, വികാരി ജനറാൾമാരായ മോൺസിഞ്ഞോർജോസഫ് ഓടനാട്ട്, മോൺസിഞ്ഞോർ ജോസ് വെട്ടിക്കൽ ലിറ്റിൽ ഫ്‌ളവർഇടവക വികാരി ഫാദർ ജോസ് കന്നുകുഴി റിട്ടയേഡ് ജസ്റ്റിസ് കുര്യൻജോസഫ് , പാസ്റ്റ്‌റൽ കൗൺസിൽ സെക്രട്ടറി എ സി വിൽസൺ,
ജോയന്റ് സെക്രട്ടറി ശ്രീമത സെലീന സാമുവൽ അഗസ്റ്റിൻ പീറ്റർഎന്നിവരും മറ്റ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും യോഗത്തിൽസംസാരിച്ചു. സർക്കാർ ഇടപെട്ട് ദേവാലയം പുനർ നിർമ്മിച്ച്ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു.