ന്യുയോർക്ക്: ഫെഡറൽ ജഡ്ജിക്ക് ശബ്ദ മെയ്ലിലൂടെ വധഭീഷണി മുഴക്കിയ വ്യക്തിക്ക് ജയിൽ ശിക്ഷ. പ്രസിഡന്റ് ട്രംപിന്റെ നാഷനൽ സെക്യൂരിറ്റി അ!ഡ്!വൈസർ മൈക്കിൾ ഫ്ലിനെതിരെയുള്ള ക്രിമിനൽ കേസ് കേൾക്കുന്ന ഫെഡറൽ ജഡ്ജിയെ വധിക്കുമെന്ന് ശബ്ദ മെയിലിലൂടെ ഭീഷിണിപ്പെടുത്തിയ ന്യുയോർക്കിൽ നിന്നുള്ള ഫ്രാങ്ക് കാപറുഡൊ (53) യ്ക്കാണ് ഫെഡറൽ കോടതി 18 മാസം ജയിൽ ശിക്ഷ വിധിച്ചത്.

മെയ്‌ മാസം ഭുഹലാണ് ജഡ്ജിക്ക് സന്ദേശം ലഭിച്ചത്. എമിറ്റ് സുള്ളവാനാണ് കേസ് കേട്ടു കൊണ്ടിരുന്നത്. ഭീഷിണി ജഡ്ജിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നുവെന്നും തന്റെ മക്കൾ തന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും എമിറ്റ് പറഞ്ഞു.

ഫ്രാങ്കിന്റെ ഭീഷിണി സുള്ളിവാനെ മാത്രമല്ല മറ്റു ഫെഡറൽ ജഡ്ജിമാർക്കും അപകട സൂചന നൽകുന്നതാണെന്ന് തിങ്കളാഴ്ചയിലെ വിധി ന്യായത്തിൽ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ട്രിവർ മക്കഫേഡൻ പറഞ്ഞു. ഫെഡഗൻ ജഡ്ജിയുടെ സ്റ്റാഫംഗങ്ങൾക്കും ഈ ഭീഷണി ഭീതിജനകമായിരുന്നുവെന്നും വിധിയിൽ പറയുന്നു.

ഓറഞ്ച് ജംപ് സ്യൂട്ട് ധരിച്ചു സെൻട്രൽ വെർജിനിയ റീജിയണൽ ജയിലിൽ നിന്നും കോടതിയിലെത്തിയ ഫ്രാങ്ക് കഴിഞ്ഞ വർഷം തനിക്ക് വലിയൊരു അപകടം സംഭവിച്ചുവെന്നും, മക്കൾ തനിക്ക് അടിമയായിരുന്നുവെന്നും ഭീഷിണി അയക്കുന്നതിനു മുമ്പ് മദ്യപിച്ചുരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ചെയ്ത തെറ്റിനുമാപ്പപേക്ഷിച്ചു. ഇതിനുശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.