ഡെൽറ്റ വൈറസ് ബാധ ഉയർത്തുന്ന സാഹചര്യത്തിൽ ന്യൂസിലന്റ് ഓസ്‌ട്രേലിയ യാത്രക്ക് വീണ്ടു നിരോധനം. ഇന്ന് അർദ്ധരാത്രി മുതൽ ഓസ്‌ട്രേലിയക്കാർക്ക് ന്യൂസിലന്റിലേക്ക് പ്രവേശനമുണ്ടാകില്ല. തിരിച്ചെത്തുന്ന ന്യൂസിലന്റുകാർ ക്വാറന്റൈൻ-ഐസൊലേഷൻ നിബന്ധനകൾപാലിക്കണം എന്നും പ്രധാനമന്ത്രി ജസീന്ത അറിയിച്ചു.

കുറഞ്ഞത് എട്ടാഴ്ചത്തേക്കാണ് ഈ തീരുമാനം.ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളുമായി രാജ്യം യാത്ര അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യക്കാർക്ക് മൊത്തമായി വിലക്ക് ഏർപ്പെടുത്തിയത്.

ന്യൂ സൗത്ത് വെയിൽസിൽ 136 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. സിഡ്‌നിയിൽ കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് പ്രധാനമന്ത്രി ഗ്ലാഡിസ് ബെറെജിക്കിലിയൻ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.വിക്ടോറിയ വെള്ളിയാഴ്ച മുതൽ 24 മണിക്കൂറിനുള്ളിൽ 14 പുതിയ കേസുകൾ രേഖപ്പെടുത്തി.സർക്കാർ പ്രതീക്ഷിച്ച രീതിയിലല്ല സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. മുൻകൂട്ടി കണ്ടതിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ കേസുകളുടെ എണ്ണം അധികൃതർ അറിയിച്ചു.