- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; മരണം വിളിച്ചതിൽ ഒരാൾ എറണാകുളം സ്വദേശിനിയും മറ്റൊരു തൃശൂർ സ്വദേശിയും
കുവൈത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; മരണം വിളിച്ചതിൽ ഒരാൾ എറണാകുളം സ്വദേശിനിയും മറ്റൊരു തൃശൂർ സ്വദേശിയുമാണ്.എറണാകുളം സ്വദേശിനി കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
എറണാകുളം ശ്യാമാലയത്തിൽ നിഷ (45) ആണ് മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചത്. 12 വർഷമായി കുവൈത്തിൽ കൂൾപെക്‌സ് കമ്പനിയിൽ അസി. ഓപറേഷൻ മാനേജറായിരുന്നു. ഭർത്താവ്: സുന്ദരേശൻ. മക്കൾ: ഇന്ദു, നന്ദു.',
തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി നാജ അറക്കൽ അബ്ദുൽ ലത്തീഫ് (43 ) ആണ് മരിച്ച മറ്റൊരാൾ. കുവൈത്തിൽ മുബാറക്ക് അൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ NHE കമ്പനീ ജീവനക്കാരനായിരുന്നു. ഭാര്യ ; സജ്‌ന നാജ , മക്കൾ ; റയാൻ , അയിഷ .
Next Story