കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എറണാകുളം സ്വദേശിനികൾ സൂറിൽ മരിച്ചു. മട്ടാഞ്ചേരി പാണ്ടിക്കുടി ഹൗസ് നമ്പർ 9/554ൽ സെലീന (50) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഹൗസ് മെയ്ഡ് ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പോൾ ജോസഫ്. മാതാവ്: മേരി.

പള്ളുരുത്തി മായപറമ്പിൽ മമ്മൂട്ടി സക്കീറിന്റെ ഭാര്യ നജ്മയാണ് (43) കഴിഞ്ഞ ദിവസം മരിച്ചത്. ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്തിരുന്ന ഇവർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മടശ്ശേരി പറമ്പിൽ അബ്ദുൽ ഖാദറിന്റെയും താഹിറയുടെയും മകളാണ്. മക്കൾ: ഷിഹാസ് സക്കീർ, ഷംന സക്കീർ.',