- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയും മേഗനും കരാറിൽ ഏർപ്പെട്ടിരിക്കുന്നത് 4 ബുക്കുകൾ എഴുതാൻ; ഹാരിയുടെ രണ്ടു ബുക്കിൽ രണ്ടാമത്തേത് പുറത്തിറക്കുക രാജ്ഞിയുടെ മരണശേഷം; ബക്കിങ്ഹാം കൊട്ടാരത്തെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് രാജ്ഞിയുടെ കൊച്ചുമോന്റെ ക്വൊട്ടേഷൻ
ആദ്യം വിവാദ അഭിമുഖം. പിന്നീട് ശിശുപരിപാലനത്തെ കുറിച്ചുള്ള പോഡ്കാസ്റ്റ്. അതുകഴിഞ്ഞപ്പോൾ ആത്മകഥ. ഇതുകൊണ്ടൊന്നും ഹാരി നിർത്തുവാനുള്ള ഭാവമില്ല. മൊത്തം നാലു പുസ്തകങ്ങൾ രചിക്കുവാനാണത്രെ ഹാരിയും മേനും പ്രസാധകരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ ഹാരിയുടെ രണ്ടാമത്തെ പുസ്തകം രാജ്ഞിയുടെ മരണശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു എന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ ആഴ്‌ച്ച ആദ്യം ഹാരി വെളിപ്പെടുത്തിയതെല്ലാം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഹാരിയോട് അടുപ്പമുള്ളവർ പറയുന്നത്. പഴശ്ശിയുടെ യുദ്ധം കമ്പനി ഇനിയും കാണാനിരിക്കുന്നതേയുള്ളത്രെ്. കരാറിന്റെ കാര്യങ്ങൾ ഹാരി നേരിട്ടാണ് സംസാരിച്ചതെന്നും ചില വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 18 മില്ല്യൺ പൗണ്ടിൽ ആരംഭിച്ച വിലപേശലിൽ ഹാരിക്ക് കു്യൂറഞ്ഞത് 29 മില്യൺ പൗണ്ടെങ്കിലും ലഭിച്ചിട്ടുണ്ടാകാം എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ഈ കരാർ പ്രകാരം, ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ രാജ്ഞി സിംഹാസനത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അടുത്തവർഷം പുറത്തിറങ്ങും രണ്ടാമത്തെ പുസ്തകം പക്ഷെ, രാജ്ഞിയുടെ മരണശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളു. അതേസമയം പെൻഗ്വിൻ റാംഡം ഹൗസുമായുള്ള കരാറിന്റെ ഭാഗമായി ഒരു വെൽനെസ്സ് ഗൈഡ് ആയിരിക്കും എഴുതുക എന്നും അറിയുന്നു. നാലാമത്തെ പുസ്തകം ആരുടെ രചനയാണെന്നതോ വിഷയം എന്തെന്നതോ വ്യക്തമല്ല.
ലണ്ടനിൽ നിന്നുള്ള രണ്ട് പ്രസാധമരാണ് ഹാരിയുടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു വിലപേശൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ ശാന്തമായിട്ടായിരുന്നു ഹാരി വിലപേശിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 19 മീല്യൺ പൗണ്ട് (25 മില്യൺ ഡോളർ) ആയിരുന്നു ഹാരി ആദ്യം ആവശ്യപ്പെട്ടത്. ഇരു പ്രസാധകരും മത്സരിച്ചപ്പോൾ തുക 29 മില്യൺ പൗണ്ട് (40 മില്യൺ ഡോളർ) ആയി ഉയരുകയായിരുന്നു.
ഏതായാലും പുലിറ്റ്സർ പ്രൈസ് ജേതാവ് ജെ ആർ മൊയെറിമ്മ്ഗറുമൊത്തുള്ള ഹാരിയുടെ പുസ്തകമെഴുത്ത് രാജകൊട്ടാരത്തെ ഏറെ ആശങ്കയിലാഴ്‌ത്തിയിട്ടൂണ്ട്. അനുഭവങ്ങളും, പരാജയങ്ങളും, ജീവിതപാഠങ്ങളും എല്ലാം ഉൾക്കൊള്ളുന്ന പുസ്തകം രാജകുടുംബത്തിന്റെ മാനം കെടുത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഹാരിയുടെ പൂർവ്വകാല ചെയ്തികളുടെ പശ്ചാത്തലത്തിൽ അക്കാര്യം ഉറപ്പാക്കുകയും ചെയ്യാം. കഴിഞ്ഞ രണ്ടു വർഷമായി ഹാരിയും മൊയെറിംഗറും പുസ്തകത്തിന്റെ പണിപ്പുരയിലാണെന്നാണ് അറിയാൻ കഴിയുന്നത്.