- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് - കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 , 22 ( ബുധൻ,വ്യാഴം ) ദിവസങ്ങളിൽ വൈകിട്ട്6 .00 മുതൽ 7 .30 വരെ ഓൺലൈനിലൂടെ സംഘടിപ്പിച്ച കൺവൻഷൻ സഭയുടെ പ്രിസൈഡിങ്ബിഷപ്പ് മോസ്റ്റ് . റവ . ഡോ. തോമസ് എബ്രഹാം ഉത്ഘാടനം ചെയ്തു.
ദേശത്തിന്റെസൗഖ്യം എന്ന ചിന്താവിഷയം മുൻനിർത്തി ദുർഘടം പിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങൾഅഭിമുഖീകരിക്കുവാൻ ജ്ഞാനികളായി സൂക്ഷ്മതയോടെയും സമയം തക്കത്തിൽ ഉപയോഗിച്ചുംദൈവഹിതത്തിനു എല്പിച്ചും ജീവിക്കേണ്ടതാകുന്നു എന്ന് ആഹ്വാനം ചെയ്തു.
21 നു വികാരി റവ. ജോൺ മാത്യുവും , 22 നു അസി . വികാരി. എൻ. എം . ജെയിംസുംകൺവൻഷന് അധ്യക്ഷ്യത വഹിച്ചു . കൺവൻഷന്റെ രണ്ടു ദിനങ്ങളിലും മുഖ്യ പ്രാസംഗികന്റവ . ഡോ . ഡി . കെ . അജിത് കുമാർ "ഹീലിങ് ഫോർ ദി ലാൻഡ് " (2 ദിന . 7 :14 )എന്ന ചിന്താവിഷയം ആസ്പദമാക്കി സുപ്രസിദ്ധ വേദപണ്ഡിതനും തിരുവനന്തപുരം CSI കത്തീഡ്രൽവികാരിയുമായ റവ. ഡോ. ഡി. ജെ. അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിനുമുഴുവനായി സൗഖ്യം ആവശ്യമായിരിക്കുന്ന ഈ ദിവസങ്ങളിൽ ദൈവത്തിന്റെ ജനം അവങ്കലേക്കുതിരിയുമെങ്കിൽ അവൻ നമ്മുടെ പിതാവു് എന്ന അവകാശത്തോടെ നമ്മെത്തന്നെ താഴ്‌ത്തിപ്രാർത്ഥിക്കുമെങ്കിൽ ദേശത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ദൈവം സൗഖ്യമാക്കും എന്നുഓർപ്പിച്ചു.
ബിഷപ്പ്.റൈറ്റ്.റവ.ഡോ.എബ്രഹാം ചാക്കോ ,ബിഷപ്പ്.റൈറ്റ്.റവ.ഡോ.എം . കെ . കോശി ,ബിഷപ്പ്.റൈറ്റ്.റവ.എ. ഐ . അലക്‌സാണ്ടർ ,സഭ സെക്രട്ടറി റവ . എബ്രഹാം ജോർജ് , എൻ .ഈ , സി . കെ . സെക്രട്ടറി . റോയി . കെ . യോഹന്നാൻ , ഇവാൻജലിക്കൽ സഭയുടെഗൾഫ് ഇടവകകളിലെ വികാരിമാരായ റവ . സജി ജോർജ് , റവ . ജേക്കബ് തോമസ് , റവ .
ഷിജു മാത്യു , സഭയിലെ പട്ടക്കാർ , മുൻ വികാരിമാർ , മുൻ അംഗങ്ങൾ , അഭ്യുദയകാംക്ഷികൾ എന്നിവർ കൺവൻഷനിൽ സംബന്ധിച്ചു .ജോർജ് വറുഗീസ്, തോമസ് . കെ . തോമസ് എന്നിവർ പ്രാർത്ഥനക്കു നേത്രത്വം നൽകി .എ.ജി ചെറിയാൻ , .റെക്സി ചെറിയാൻ എന്നിവർ സ്വാഗതവും , .ബിജു സാമുവേൽനന്ദിയും പ്രകാശിപ്പിച്ചു . .സിജുമോൻ ഏബ്രഹാമിന്റെ നേതൃതത്തിൽ ഇടവക ഗായക സംഘംഗാനങ്ങൾ ആലപിച്ചു.