- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കോൺഗ്രസ്സ് ബനീഷ് രാജ് മെമോറിയൽ വിജയാദരവ് സമ്മാനിച്ചു
എസ് എസ് എൽ സി വിജയികൾക്കായി കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ഏർപ്പെടുത്തിയ ബനീഷ് രാജ് മെമോറിയൽ വിജയാദരവിന്റെ വിതരണോദ്ഘാടനം പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് നിർവഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മുപ്പതാം വാർഡിലെ ഇരുപതിലധികം വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
ചടങ്ങിൽപി.എൻ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ.വി.പ്രദീപൻ, ആവിക്കൽ സുനിൽ കുമാർ,.കെ.കെ.ബാബു, അബ്ദുൾ കലാം, മനോഹരൻ ടി വി, കെ.സുനി, സതീശൻ മുറിയനാവി, സിദ്ദീഖ് ഒ വി, എം ടി ബാലൻ, മുജീബ്, ചന്ദ്രൻ ടി വി, പ്രഭ വൽസലൻ, മിനി സുധീന്ദ്രൻ, വിനീത ഗണേശൻ തുടങ്ങിയവർ സംബന്ധിച്ചു. ടിവി രതീഷ് സ്വാഗതവും ബിജു ഒവി നന്ദിയും പറഞ്ഞു
Next Story