തൽഹാസി (ഫ്ലോറിഡ) : ജന്മനാ പുരുഷന്മാരായിരുന്ന, ശസ്ത്രക്രിയയിലൂടെ സ്ത്രീകളായി മാറിയവരെ (ട്രാൻസ്ജന്റർ) സ്ത്രീകൾക്കു മാത്രമുള്ള ഫെഡറൽ ജയിലുകളിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ടു സ്ത്രീകൾ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡാ തലഹാസി ഡിവിഷനിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു.

ക്രിസ്ത്യൻ ബ്ലാക്ക് കൺസർവേറ്റീവുകളായ രണ്ടു സ്ത്രീകൾ തങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന നിരവധി അവകാശങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൻസ് ലംഘിക്കുന്നു എന്നു ചൂണ്ടികാട്ടി തടവുകാരായ റോണ്ടാ ഫ്ലമിങ്സ്, കറ്റോറിയൊ ഗ്രീൻ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പുരുഷന്മാരായ ട്രാൻസ്ജൻഡറുമായി 24 മണിക്കൂറും ജയിലിൽ ഒരുമിച്ചു കഴിയുകയെന്നത് ഭയം ഉളവാക്കുന്നതാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടി വരുന്നത് സുരക്ഷിതത്വത്തിനു വരെ ഭീഷിണിയാണ്.

സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാരാണോ യഥാർഥ സ്ത്രീകളായി ജയിലിൽ കഴിയുന്നവരാണോ ഫെഡറൽ ഗവൺമെന്റിന് മുഖ്യവിഷയമെന്നും ഇവർ ചോദിക്കുന്നു. പരാതി സമർപ്പിച്ച സ്ത്രീ തടവുകാർക്കു പിന്തുണ പ്രഖ്യാപിച്ചു മറ്റു സ്ത്രീ തടവുകാരും രംഗത്തെത്തിയിട്ടുണ്ട്.

ക്രിസ്ത്യൻ വിശ്വാസികളായ തടവുകാർക്ക് തങ്ങളുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്നതാണു ട്രാൻസ്ജൻഡറുടെ സാന്നിധ്യത്തിൽ ജയിലിൽ തുടരുന്നതെന്നും ഇവർ വാദിക്കുന്നു.