ലക്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുൻപ് നിർണായക പ്രഖ്യാപനവുമായി എ.ഐ.എം.ഐ.എം. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടിക്കൊപ്പം നിൽക്കുമെന്ന് എ.ഐ.എം.ഐ.എം പറഞ്ഞു. എസ്‌പിക്കൊപ്പം നിൽക്കണമെങ്കിൽ ഒരു മുസ്ലിം എംഎ‍ൽഎയെ ഡെപ്യൂട്ടി സ്പീക്കറാണമെന്നാണ് എഐഐഎം മേധാവി മുന്നോട്ടുവെച്ചിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം എസ്‌പി പരിഗണിക്കുമോയെന്ന് വ്യക്തമല്ല.

ഭാഗീദാരി സങ്കൽപ് മോർച്ച എന്ന മുന്നണിയിലാണ് എ.ഐ.എം.ഐ.എം. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനതാ ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറു പാർട്ടികളെ ഒന്നിപ്പിച്ചാണ് സങ്കൽപ്പ് മോർച്ച രൂപീകരിച്ചിരിക്കുന്നത്. ഓം പ്രകാശം രാജ് ബബ്ബറാണ് മുന്നണിയുടെ അധ്യക്ഷൻ. ന്യൂനപക്ഷ വോട്ടുകളുടെ വലിയൊരു ശതമാനം ഓം പ്രകാശം രാജ് ബബ്ബറിന്റെ മുന്നണിക്ക് കഴിയുമെന്നാണ് അവകാശവാദം. നേരത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയായിരിക്കും തങ്ങളുടെ മുഖ്യശത്രുവെന്ന് എഐഐഎം മേധാവി അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചിരുന്നു.

ഭാരതീയ ജനതാ പാർട്ടിയെ രണ്ടാമത് അധികാരത്തിലെത്തുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉവൈസ് പറഞ്ഞിരുന്നു. ഇതിനായി എസ്‌പി, ബി.എസ്‌പി, കക്ഷികൾക്കൊപ്പം നിൽക്കുമെന്നും ഉവൈസി വ്യക്തമാക്കുന്നു. അതേസമയം കോൺഗ്രസിന് പിന്തുണ നൽകുന്നത് സംബന്ധിച്ച് വ്യത്യസ്ഥ കാഴ്‌ച്ചപ്പാടാണ് ഉവൈസി പങ്കുവെച്ചത്. മുങ്ങുന്ന കപ്പൽ എന്നായിരുന്നു കോൺഗ്രസിനെ ഉവൈസി വിശേഷിപ്പിച്ചത്. അതേസമയം എസ്‌പി, ബി.എസ്‌പി, കക്ഷികൾക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാൻ ചെറിയ പാർട്ടികൾ തീരുമാനിച്ചാൽ ബിജെപിക്ക് തലവേദനയേറുമെന്ന് തീർച്ചയാണ്.