- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ മരണമടഞ്ഞ മലയാളി നഴ്‌സ് ജിഷക്ക് നാളെ മലയാളി സമൂഹം വിട ചൊല്ലും; മൂവാറ്റുപുഴ സ്വദേശിനിയുടെ മൃതദേഹം ചൊവ്വാഴ്ച്ച പൊതുദർശനത്തിന്; മൃതശരീരം വ്യാഴാഴ്ച്ച നാട്ടിലേക്ക്
ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിട പറഞ്ഞ മലയാളി നഴ്‌സ് ജിഷക്ക് നാളെ മലയാളി സമൂഹം വിട ചൊല്ലും.27 ന് ചൊവ്വാഴ്ച രാവിലെ 8:30-ന് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ ആണ് സംസ്‌കാര ശ്രുശ്രൂഷകളും മറ്റ് ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 8.30 വി. കുർബാന ഉണ്ടായിരിക്കും തുടർന്ന്10:30 ന് പള്ളിയിൽ വച്ച് തന്നെ സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം.പള്ളിയിൽ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകൾക്കും വി. കുബ്ബാനയ്ക്കും പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഢശലംശിഴഉം പള്ളിയിൽ വച്ച് അനുവദിച്ചിട്ടില്ല. പള്ളിയിൽ വച്ച് നടക്കുന്ന ശുശ്രൂഷകളും വി. കുർബാനയും ഓൺലൈൻ വഴി കാണാൻ ക്രമീകരണം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ 7 മണി വരെയും ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയും പൊതുദർശനത്തിന് യുസിഡിക്ക് സമീപം ഉള്ള ഫ്യൂണറൽ ഹോംക്രമീകരിച്ചിരിക്കുന്നു.പൊതുദർശനത്തിന് ഫ്യൂണറൽ ഹോമിന്റെ ന് വെബ്സൈറ്റിലോ, ഫോൺ മുഖേനെയോ ബുക്ക് ചെയ്യാന് സൗകര്യം ഉണ്ട്.ഇതിൽ എന്തെങ്കിലും സഹായം ആവശ്യമുള്ളവർ ചുവടെ കൊടുക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:
ഡബ്ലിൻ ബ്‌ളാക്ക് റോക്ക് കോണൽസ്‌കോട്ടിൽ താമസിക്കുന്ന രജീഷ് പോളിന്റെ ഭാര്യയും, ഡബ്ലിൻ നാഷണൽ ഫോറൻസിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാണ് മരി്ച്ച ജിഷ സൂസൻ ജോൺ. വ്യാഴാഴ്ച പ്രിയപ്പെട്ട ജിഷയുടെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകുവാനും ആണ് ഇപ്പോൾ ക്രമീകരണം ചെയ്തു വരുന്നത്.
Saji Koovappillil 087 2824446
Shinto (087) 326 3652
Jaison (087) 326 3667
Funeral home details-ROM MASSEY AND SONS FUNERAL DIRECTORS
6 Cranford Centre, Stillorgan Road, Dublin 4, D04 X446
http://www.rommassey.ie/