സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ സിഡനിയിൽ കോവിഡ് -19 കേസുകൾ വീണ്ടും ഉയർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയേക്കും. എന്നാൽ ഒരാഴ്്ച്ച നീണ്ട് നില്ക്കന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്.

സ്വാതന്ത്ര്യം വേണം, മാസ്‌ക് അഴിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ആയിരക്കണക്കിനാളുകൾ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച പ്രകടനങ്ങളിൽ പങ്കെടുത്തു.രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെയാണ് വിവിധഭാഗങ്ങളിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തിയത്. അനുമതിയില്ലാതെയാണ് പ്രതിഷേധം നടക്കുന്നതെന്നും 60~ഓളം പേരെ അറസ്‌ററുചെയ്തിട്ടുണ്ടെന്നും ന്യൂസൗത്ത്വേൽസ് പൊലീസ് അറിയിച്ചു.ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധം ആവർത്തിക്കുന്നത് തടയാൻ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഹായ് മാർക്കറ്റ് പ്രദേശങ്ങളിലടക്കം പ്രതിഷേധക്കാർ പ്രകടനം നടത്തിയത് രോഗവ്യാപനം ക്രമാതീതമായി വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വേൽസ്. 163 പേർക്കാണ് ശനിയാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഡെൽറ്റാ വകഭേദമാണ് മേഖലയിൽ പ്രധാനമായും പടരുന്നത്.