- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ; ഓഗസ്റ്റ് 2 വരെ നീട്ടി യതായി അറിയിച്ചത് ഇത്തിഹാദ് എയർലൈൻസ്; വിലക്ക് ഇനിയും നീളാൻ സാധ്യത
ഇന്ത്യക്കാരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ. യാത്രാ വിലക്ക് ഓഗസ്റ്റ് 2 വരെ നീട്ടിയതായി ഇത്തിഹാദ് എയർലൈൻസ് ആണ് അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.
യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.
രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്റ്റർ വിസ എന്നിവയുള്ളവർക്ക് യു.എ.ഇയിൽ വരുന്നതിന് തടസമില്ല.
Next Story