തിരുവനന്തപുരം: കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രവി പിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണം ഓണത്തിനു മുൻപായി തുടങ്ങുമെന്ന് ഡോ രവി പിള്ള അറിയിച്ചു. കേരളത്തിന്റെ പല ഭാഗത്തു നിന്നും രണ്ടര ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.

അപേക്ഷകൾ വിശദമായി പരിശോധിക്കാനും അർഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് അനുയോജ്യമായ സഹായങ്ങളെത്തിക്കാൻ 200 ഓളം പേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷകളിലെ ആവശ്യങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ തരംതിരിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.